|    Jul 23 Sun, 2017 12:23 pm
FLASH NEWS

വനിതാ കൗണ്‍സിലര്‍മാരെ പോലിസുകാര്‍ കൈയേറ്റം ചെയ്തതായി പരാതി

Published : 11th July 2016 | Posted By: SMR

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 23-ാം വാര്‍ഡില്‍ നെന്മിനി മിച്ചഭൂമി കോളനിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി, ജനകീയ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ ദേവന്‍, വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ രാജേന്ദ്രന്‍ എന്നിവര്‍ക്ക് നേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലിസ് അതിക്രമം കാട്ടിയതായി ആരോപണം.
വാര്‍ഡ് കൗണ്‍സിലറോട് ആലോചിക്കാതെ നഗരസഭ കുടിവെള്ള പദ്ധതി ഉദ്ഘാടനം തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ജനകീയ ഉദ്ഘാടനം നടത്താന്‍ സ്ഥലത്തെത്തിയ ജനപ്രതിനിധികളെ സിഐയുടെ നേതൃത്വത്തിലെത്തിയ പോലിസ് തടയുകയായിരുന്നു.
കുടിവെള്ള പദ്ധതിയുടെ ടാങ്ക് സ്ഥാപിച്ച വളപ്പിലേക്ക് കൗണ്‍സിലര്‍മാര്‍ പ്രവേശിക്കുന്നത് തടഞ്ഞ സിഐയോട് തങ്ങള്‍ ജനപ്രതിനിധികളാണെന്ന് വനിത കൗണ്‍സിലര്‍മാര്‍ പറഞ്ഞെങ്കിലും നഗരസഭ ചെയര്‍മാന്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് സിഐയും, പോലിസുക്കാരും ബലം പ്രയോഗിച്ച് തടയുകയായിരുന്നു. വനിതാ പോലിസിന്റെ സാന്നിധ്യത്തില്‍ മാത്രമേ വനിത കൗണ്‍സിലര്‍മാരെ തടയാന്‍ സാധിക്കുവെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞെങ്കിലും വളരെ ക്രൂരമായി ബലം പ്രയോഗിച്ച് വനിത കൗണ്‍സിലര്‍മാരെ തള്ളിനീക്കുകയാണ് പുരുഷ പോലിസുകാര്‍ ചെയ്തതെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക