|    Jul 24 Mon, 2017 10:19 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വനിതാ കലക്ടറോട് അപമര്യാദ; എംഎല്‍എ അറസ്റ്റില്‍

Published : 14th July 2017 | Posted By: fsq

 

ഹൈദരാബാദ്: വനിതാ ജില്ലാ കലക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ തെലങ്കാന എംഎല്‍എ ബി ശങ്കര്‍ നായിക് അറസ്റ്റില്‍. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതഹാരം പദ്ധതിയുടെ ഭാഗമായി ബുധനാഴ്ച നടന്ന പൊതുപരിപാടിക്കിടെയായിരുന്നു പരാതിക്കിടയായ സംഭവം. മഹ്ബൂബാബാദ് ജില്ലാ കലക്ടര്‍ നല്‍കിയ പരാതി പ്രകാരമായിരുന്നു എംഎല്‍എയുടെ അറസ്റ്റ്. പരിപാടിക്കിടെ എംഎല്‍എ അപമര്യാദയായി പെരുമാറുകയും കൈയില്‍ പിടിക്കുകയും ചെയ്‌തെന്നാണ് പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയാണ് ശങ്കര്‍ നായികിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അതേസമയം, ഭരണകക്ഷിയുടെ ഔദ്യോഗിക പരിപാടിക്കു കളങ്കമുണ്ടാക്കുന്ന നടപടിയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു കടുത്ത അമര്‍ഷം രേഖപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക