|    Sep 19 Wed, 2018 11:34 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കും

Published : 29th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കണ്ണൂര്‍ പയ്യന്നൂരില്‍ 23കാരിയെ പെരുമ്പ സ്വദേശിയായ ഭര്‍ത്താവ് ഒരു കുറിപ്പിലൂടെ മുത്ത്വലാഖ് ചൊല്ലിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു. മുത്ത്വലാഖുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് അനുകൂലമായ നിയമം എത്രയും പെട്ടെന്ന് രാജ്യത്തു കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന വിവാദ വിഷയമാണു മുത്ത്വലാഖ്. തികച്ചും സ്ത്രീവിരുദ്ധമാണിത്. രാജ്യത്തു വിവാഹമോചനം നല്‍കേണ്ടതു കോടതിയാണെന്നും മതസംവിധാനമോ, മത മേലധ്യക്ഷന്‍മാരോ അല്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. മതനേതാക്കന്‍മാരുടെ സാന്നിധ്യത്തില്‍ പോലും അല്ലാതെ വെറും കുറിപ്പിലൂടെയും സ്ത്രീയെ മൊഴിചൊല്ലുന്ന അതിക്രൂരമായ രീതിയാണു നിലനില്‍ക്കുന്നതെന്നും ഇതു മാറണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അഞ്ചു വര്‍ഷം മുമ്പ് വിവാഹം കഴിച്ച യുവതിയെ ഭര്‍ത്താവ് വെള്ളക്കടലാസില്‍ കുറിപ്പെഴുതി നല്‍കി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണു റിപോര്‍ട്ട്. ദമ്പതികള്‍ക്ക് നാല് വയസ്സ് പ്രായമുള്ള മകനുണ്ട്. കഴിഞ്ഞമാസം മുത്ത്വലാഖ് ചൊല്ലിയതിന് പിന്നാലെ ഒമ്പത് ദിവസത്തിനു ശേഷം ഭര്‍ത്താവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss