|    May 20 Sun, 2018 9:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വനിതാ കമ്മീഷന്‍ മൊഴിയെടുത്തു

Published : 9th October 2017 | Posted By: fsq

 

വടക്കാഞ്ചേരി: തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രമായ ശിവശക്തി യോഗ സെന്ററിനെതിരേയുള്ള പരാതിയില്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍. ക്രിസ്തുമത വിശ്വാസിയെ വിവാഹം കഴിച്ചതിനു ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ യുവതിയില്‍ നിന്നു മൊഴിയെടുത്തു. കണ്ണൂര്‍ സ്വദേശിനിയും ആയുര്‍വേദ ഡോക്ടറുമായ യുവതിയുടെ തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പിലുള്ള ഭര്‍തൃവീട്ടിലെത്തിയാണ് മൊഴിയെടുത്തത്. കേസില്‍ സുപ്രിംകോടതിയെ സമീപിക്കുന്നതിനു മുന്നോടിയായാണ് മൊഴിയെടുത്തത്. മൊഴിയെടുപ്പില്‍ യോഗാ കേന്ദ്രത്തിലെ മേധാവി മനോജ് അടക്കമുള്ളവരില്‍ നിന്നു നേരിട്ട പീഡനങ്ങളെ കുറിച്ചു യുവതി കമ്മീഷന് മൊഴി നല്‍കി. കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മറ്റു യുവതികള്‍ക്കും പലവിധത്തിലുള്ള പീഡനം ഏറ്റിരുന്നുവെന്നു യുവതി വിശദീകരിച്ചു. ഈ കേന്ദ്രത്തിനെതിരേ കഴിഞ്ഞ ദിവസം ഹൈക്കോടതി അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. വനിതാ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും യോഗാ കേന്ദ്രത്തിനെതിരേ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. യുവതിയില്‍ നിന്നു വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ കമ്മീഷന്‍ വസ്തുതാന്വേഷണ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss