|    Oct 17 Wed, 2018 12:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വനിതാ കമ്മീഷന്‍ പിരിഞ്ഞുപോവുക : വിമന്‍സ് ഫ്രണ്ട്

Published : 25th September 2017 | Posted By: fsq

 

കോഴിക്കോട്: ഡോ. ഹാദിയയുടെ കേസില്‍ നീതിപൂര്‍വകമായി ഇടപെടാത്ത  കേരള വനിതാ കമ്മീഷന്‍ പിരിച്ചുവിടുന്നതാണു നല്ലതെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന ഘടകം. ഹാദിയയെ സന്ദര്‍ശിച്ച് അവള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അറുതിവരുത്തണമെന്ന് മൂന്നു മാസം മുമ്പുതന്നെ എന്‍ഡബ്യുഎഫ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ് നിവേദനം നല്‍കിയിരുന്നു.  പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത കമ്മീഷന്റെ നിരുത്തരവാദിത്തമാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത്.  ഹാദിയയുടെ കേസില്‍ ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ വനിതാ കൂട്ടായ്മകള്‍    തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പു നല്‍കിയ ശേഷമാണ് സുപ്രിം കോടതിയില്‍ പോകുമെന്ന് പറഞ്ഞത്. പേടിച്ച് മാളത്തിലൊളിക്കുന്ന വനിതാ കമ്മീഷന്‍ ആരെ പ്രീതിപ്പെടുത്താനാണു കൃത്യവിലോപം നടത്തുന്നതെന്ന് എ ല്ലാവര്‍ക്കും അറിയാമെന്നും  സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss