|    Jul 19 Thu, 2018 11:14 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വനിതാ കമ്മീഷന്‍ ജനങ്ങളെ കബളിപ്പിക്കരുത് : വിമന്‍ ഇന്ത്യ

Published : 25th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിനാല്‍ ക്രൂരമായ പീഡനങ്ങളേറ്റു വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിച്ച് റിപോര്‍ട്ട് തയ്യാറാക്കാന്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന വനിതാ കമ്മീഷന്റെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനാണെന്നു വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. ഹാദിയക്കു സുരക്ഷിതത്വം നല്‍കാന്‍ കേരള ഹൈക്കോടതി നല്‍കിയ നിര്‍ദേശം ദുരുപയോഗം ചെയ്തു ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യം പോലും നിഷേധിക്കുകയാണ്. ഹാദിയയെ കാണുന്നതിനോ, വിവരങ്ങള്‍ അന്വേഷിക്കുന്നതിനോ കോടതി ആരെയും വിലക്കുന്നില്ല എന്നിരിക്കെ  സുപ്രിം കോടതിയെ സമീപിക്കുമെന്ന പ്രഖ്യാപനം വനിതാ കമ്മീഷന്‍ ഹാദിയ വിഷയത്തില്‍ മടിച്ചുനില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യത്തെ മറികടക്കുന്നതിനു വേണ്ടി മാത്രമാമെന്നും  റൈഹാനത്ത് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss