|    Nov 18 Sun, 2018 12:38 am
FLASH NEWS

വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ പ്രസ്താവന സ്ത്രീവിരുദ്ധം

Published : 4th August 2018 | Posted By: kasim kzm

മലപ്പുറം: സ്ത്രീകള്‍ കേസിന് പോവുന്നത് നല്ലതല്ലെന്ന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സ ണ്‍ എം സി ജോസെൈഫന്റെ പ്രസ്ഥാവന തികച്ചും സ്ത്രീ വിരുദ്ധമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സി കെ സല്‍മ സ്വാലിഹ് അഭിപ്രായപെട്ടു.
മലപ്പുറത്ത നടന്ന ജില്ലാ പ്രവര്‍ത്തക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ നിയമബോധവല്‍ക്കരണം ഊര്‍ജിതപ്പെടുത്തുമെന്ന് പറയുന്നതോടൊപ്പം നിയമപോരാട്ടങ്ങളില്‍ നിന്ന് സ്ത്രീകളെ പിന്നോട്ടടിപ്പിക്കുന്ന പ്രസ്താവനകള്‍ സ്ത്രീശാക്തീകരണത്തിന് പ്രധാന തടസമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ ആരിഫ, എ സക്കീന, ജില്ല ജനറല്‍ സെക്രട്ടറി ആബിദ, പി സുനിയ, സി സൈഫുന്നീസ, കെ ആരിഫ എന്നിവര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss