|    Jun 22 Fri, 2018 10:48 pm
FLASH NEWS

വനിതാ കമ്മീഷന്‍ ഓട്ടോ ഡ്രൈവര്‍മാരായ വനിതകള്‍ നേരിടുന്ന പ്രശ്്‌നങ്ങളില്‍ ഇടപെടുന്നു

Published : 7th August 2017 | Posted By: fsq

 

പത്തനംതിട്ട: നഗരസഭയില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഷീ ഓട്ടോ ഡ്രൈവര്‍മാരായ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഇടപെട്ടു. സര്‍ക്കാര്‍ സഹായത്തോടെ തുടങ്ങിയ ഷീഓട്ടോ പദ്ധതിയിലെ വനിതകള്‍ക്ക് ഓട്ടോ പാര്‍ക്ക്് ചെയ്യുന്നതിനും സര്‍വീസ് നടത്തുന്നതിനും അനധികൃത പാര്‍ക്കിങ് മൂലം കഴിയുന്നില്ലെന്ന് കാണിച്ച് ലഭിച്ച പരാതിയിന്മേല്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അംഗം                              എ എസ് താര തിരുവല്ല വൈഎംസിഎ ഹാളില്‍ നടന്ന അദാലത്തില്‍ അറിയിച്ചു. അദാലത്തില്‍ 76            പരാതികളാണ് പരിഗണനയ്‌ക്കെത്തിയത്. ഇതില്‍ 27 എണ്ണം തീര്‍പ്പായി. 12 പരാതികള്‍ പോലീസിനും അഞ്ചെണ്ണം ആര്‍ഡിഒയ്ക്കും റിപോര്‍ട്ടിനായി നല്‍കി. നാല് പരാതികള്‍ കൗണ്‍സലിങ്ങിനായി അയച്ചു. 20 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് മാറ്റിവച്ചു. കക്ഷികള്‍ ഹാജരാവാതിരുന്നതിനാല്‍ എട്ട് പരാതികള്‍ പരിഗണിച്ചില്ല. ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ സതീഷ് മാത്യു, ജോണ്‍ എബ്രഹാം, വനിതാ സെല്‍ ഉദ്യോഗസ്ഥരായ ടി ആര്‍ കുഞ്ഞമ്മ, വി സുനി, കൗണ്‍സലര്‍മാരായ അഞ്ചുതോമസ്, രമ്യ കെ പിള്ള പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss