|    Jul 16 Mon, 2018 2:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വനിതാ കമ്മീഷന്‍ ഒളിച്ചോടരുത് : വനിതാ ലീഗ്

Published : 26th September 2017 | Posted By: fsq

 

കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ സമീപകാലത്ത് കുത്തനെ ഉയരുമ്പോഴും വനിതാ കമ്മീഷന്‍ നോക്കുകുത്തിയാവുന്നത് അപമാനകരമാണെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മറിയുമ്മയും ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദും പ്രസ്താവനയില്‍ പറഞ്ഞു. ഹാദിയയെ കോടതിവിധി ദുരുപയോഗം ചെയ്ത് വീട്ടുതടങ്കലില്‍ പീഡിപ്പിക്കുമ്പോള്‍ വനിതാ കമ്മീഷന്‍ ഒളിച്ചോടുകയാണ്. ഇഷ്ടമുള്ള മതം സ്വീകരിച്ച് ജീവിക്കുന്നവരെ ഗൂഢമാര്‍ഗത്തിലൂടെയും അക്രമത്തിലൂടെയും ഒരു പ്രത്യേക മതത്തിലേക്കു തിരിച്ചെത്തിക്കാന്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തെ കുറിച്ച് അന്വേഷിക്കാനോ നടപടിയെടുക്കാനോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss