|    Feb 21 Tue, 2017 6:21 am
FLASH NEWS

വനിതാ ഐടിഐയില്‍ അമിലിറ്റി സെന്റര്‍ നിര്‍മിക്കാന്‍ 23 ലക്ഷം: മന്ത്രി

Published : 22nd November 2016 | Posted By: SMR

ചാലക്കുടി: വനിത ഐടിഐയില്‍ അമിലിറ്റി സെന്റര്‍ നിര്‍മിക്കുന്നതിനായി 23ലക്ഷം രൂപ അനുവദിച്ചതായി തൊഴില്‍  ൈനപുണ്യം, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. വനിത ഐടിഐയില്‍ പുതിയതായി നിര്‍മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ജൂബിലി ഹാള്‍, കമ്പ്യൂട്ടര്‍ ലാബ് എന്നിവയുടെ ഉത്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജോലിക്ക് വേണ്ടി സര്‍ക്കാരിനെ ആശ്രയിക്കുന്ന കാഴ്ചപാട് മാറണം. തൊഴില്‍ സാധ്യത സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. അതിനായാണ് ഐടിഐ പോലുള്ളവയില്‍ പരിഷ്‌ക്കരിക്കാരങ്ങള്‍ നടപ്പിലാക്കുന്നത്. വിദേശത്തുള്ള തൊഴില്‍ സാധ്യതകള്‍ പഠിച്ച് അതിനുള്ള പരിശീലങ്ങള്‍ ഐ ടിഐകളില്‍ നല്കുവാനാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തൊഴില്‍ സാധ്യതകള്‍ പഠിക്കാനായി പ്രത്യേക സംവിധാനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. കാമ്പസുകളില്‍ മയക്കുമരുന്ന് വിതരണം ചെയ്ത് യുവതലമുറകളെ നിഷ്‌ക്രിയരാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. കഴുകന്‍ കണ്ണുകളുമായി നടക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത വേണം. ഇതിനായുള്ള ബോധവത്കരണ പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.  8മുതല്‍ 12വരെയുള്ള പാഠപുസ്തകങ്ങളില്‍ ലഹരിക്കെതിരെയുള്ള ബോധവത്കരണ വിഷയങ്ങള്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു. ബിഡിദേവസ്സി എം എല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പന്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെകെഷീജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിഎം ശ്രീധരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക