|    Nov 18 Sat, 2017 7:10 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വനിതാ ഏഷ്യാ കപ്പ് ഹോക്കി : തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ സെമിയില്‍

Published : 3rd November 2017 | Posted By: fsq

 

ടോക്കിയോ: വനിതാ ഏഷ്യാ കപ്പ് ഹോക്കിയിലെ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. ആവേശപ്പോരില്‍ കസാക്കിസ്താനെ 7-1ന് തകര്‍ത്ത ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ പ്രവേശിച്ചു. മൂന്ന് ഗോളുകള്‍ നേടിയ ഗുര്‍ജിത്തിന്റെ (4, 42, 56) മികവിലാണ് ഇന്ത്യ ഗംഭീര വിജയം അക്കൗണ്ടിലാക്കിയത്. നാലാം മിനിറ്റില്‍ ഗുര്‍ജിത്തിലൂടെ ഗോള്‍വേട്ട തുടങ്ങിയ ഇന്ത്യയുടെ ലീഡ് 16ാം മിനിറ്റില്‍ ദീപ് ഗ്രേസ് ഉയര്‍ത്തി. 22ാം മിനിറ്റിലും 27ാം മിനിറ്റിലും നവനീത് കൗറും ഇന്ത്യക്കുവേണ്ടി ലക്ഷ്യം കണ്ടെത്തി. 41ാം മിനിറ്റില്‍ ഗോള്‍ നേടി ദീപ് ഗ്രേസ് ഇരട്ടഗോള്‍ പൂര്‍ത്തിയാക്കി. 42ാം മിനിറ്റിനും 56ാം മിനിറ്റിലും ലക്ഷ്യം കണ്ടെത്തി ഗുര്‍ജിത് ഹാട്രിക്ക് തികച്ചതോടെ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ ഏഴ് ഗോളും പിറന്നു. കസാക്കിസ്താന് വേണ്ടി വേറ ഡോംഷനേവയാണ് ആശ്വാസ ഗോള്‍ നേടിയത്. നേരത്തെ സിംഗപ്പൂരിനെ 10-0നും ചൈനയെ 4-1നും മലേസ്യയെ 2-0നും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ജപ്പാന്‍ – മലേസ്യ മല്‍സരത്തിലെ വിജയിയാവും സെമിയിലെ ഇന്ത്യയുടെ എതിരാളികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക