|    Feb 21 Wed, 2018 5:18 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വനിതാ എംപിയെ പാക് പാര്‍ലമെന്റില്‍അപമാനിച്ചു

Published : 26th January 2017 | Posted By: fsq

 

ഇസ്ലാമാബാദ്: പാക് വനിതാ എംപിയെ പാര്‍ലമെന്റില്‍ പുരുഷ സാമാജികന്‍ അപമാനിച്ചതായി പരാതി. വനിതകളുടെ പരിരക്ഷയ്ക്കുള്ള നിയമം കൊണ്ടുവരാന്‍ പ്രചാരണം നടത്തിയ സിന്ധ് പ്രവിശ്യയിലെ എംപി നുസ്‌റത്ത് സഹര്‍ അബ്ബാസിനാണ് അതേ പ്രവിശ്യയില്‍നിന്നുള്ള മന്ത്രി ഇംദാദ് പിതാഫിയില്‍നിന്നു അപമാനമേല്‍ക്കേണ്ടിവന്നത്. പിതാഫി ചേംബറിലേക്ക് വിളിച്ചുവരുത്തിയാണ് അപമാനിച്ചത്. എംപിയോട് കയര്‍ത്ത് സംസാരിച്ച മന്ത്രി ലൈംഗിക പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ ഇടപെട്ടില്ലെന്നും നുസ്‌റത്ത് സഹര്‍ പറഞ്ഞു. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ആത്മഹത്യാഭീഷണി പോസ്റ്റ് ചെയ്‌തോടെ ഭരണകക്ഷി പാര്‍ട്ടി നേതാക്കള്‍ ഇടപെടുകയും സഭയില്‍ മന്ത്രി മാപ്പുപറയുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss