|    Dec 18 Tue, 2018 12:28 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വനിതാമതില്‍: എന്‍എസ്എസും യുഡിഎഫും സഹകരിക്കണം- കോടിയേരി

Published : 3rd December 2018 | Posted By: kasim kzm

തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കുന്ന വനിതാമതില്‍ പരിപാടിയുമായി എന്‍എസ്എസ് സഹകരിക്കാന്‍ തയ്യാറാവണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മന്നത്ത് പത്മനാഭന്റെ പാരമ്പര്യം എന്‍എസ്എസ് പിന്തുടരണം. സ്ത്രീപുരുഷ സമത്വത്തിനുള്ള സര്‍ക്കാര്‍ പരിപാടിയാണ് ഇത്. യുഡിഎഫ് അനുഭാവികളായ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായാണു ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാമതില്‍ പടുത്തുയര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സാമൂഹിക സാമുദായിക സംഘടനകളുടെ യോഗത്തില്‍ തീരുമാനമായത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാര്‍ കണ്‍വീനറും ആയി സമിതിയും രൂപീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുത്തിരുന്നില്ല. യോഗത്തിന് എന്‍എസ്എസ് വരേണ്ടതായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീടു പ്രതികരിച്ചു. അതേസമയം ശബരിമലയില്‍ വനിതാ മാധ്യമാപ്രവര്‍ത്തകരെ തടഞ്ഞ ഹിന്ദു പാര്‍ലമെന്റ് നേതാവ് സി പി സുഗതനെ വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറാക്കിയത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss