|    Feb 23 Thu, 2017 5:36 pm

വനിതകള്‍ ഹാജി അലി ദര്‍ഗയില്‍

Published : 30th November 2016 | Posted By: SMR

മുംബൈ: ഒരു സംഘം വനിതാ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഇന്നലെ മുംബൈ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്തി. ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന്  ദര്‍ഗ ട്രസ്റ്റ് ഒരു മാസം മുമ്പ് സുപ്രിംകോടതിയെ അറിയിച്ചിരുന്നു. നാനൂറോളം സ്ത്രീകള്‍ ദര്‍ഗയില്‍ പ്രവേശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തതായി ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ നേതാവ് സാക്കിയ സോമന്‍ പറഞ്ഞു. ദര്‍ഗ ട്രസ്റ്റ് ഭാരവാഹികള്‍ വളരെ മര്യാദയോടെയാണ് ദര്‍ഗയില്‍ പ്രവേശിച്ച സ്ത്രീകളോട് പെരുമാറിയതെന്നും ചായ നല്‍കി സ്ത്രീകളെ സ്വാഗതം ചെയ്തുവെന്നും അവര്‍ പറഞ്ഞു.
600 വര്‍ഷം പഴക്കമുള്ള ദര്‍ഗയില്‍ 2012ലാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഇതിനെതിരേ സ്ത്രീ സന്നദ്ധ സംഘടന നല്‍കിയ ഹരജിയില്‍ ബോംബെ ഹൈക്കോടതി നിരോധനം റദ്ദാക്കി. ഹൈക്കോടതി ഉത്തരവിനെതിരേ ഒക്ടോബറില്‍ ദര്‍ഗ ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍, ഒക്ടോബര്‍ അവസാനത്തോടെ ട്രസ്റ്റ് തങ്ങളുടെ തീരുമാനം മാറ്റുകയും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാമെന്ന് സമ്മതിക്കുകയുമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 104 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക