|    Nov 13 Tue, 2018 3:41 am
FLASH NEWS
Home   >  Pravasi  >  Gulf  >  

വനിതകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്ഥനാര്‍ബുദം

Published : 30th October 2018 | Posted By: ke

ദുബയ്: വനിതകള്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നം സ്ഥനാര്‍ബുദമാണന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം യുഎഇയില്‍ കണ്ടെത്തിയ 4500 അര്‍ബുദ രോഗങ്ങളില്‍ 1054 പേര്‍ക്ക് സ്ഥനാര്‍ബുദമാണന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയാല്‍ പൂര്‍ണ്ണമായും ചികില്‍സിച്ച് മാറ്റാന്‍ കഴിയുന്ന രോഗമാണിത്. ശാരീരത്തേയും മനോ വികാരങ്ങളെയും മാനസിക നിലയേയും തളര്‍ത്തുന്ന രോഗമാണ് സ്ഥനാര്‍ബുദം. യു.എഇയിലെ പ്രമുഖ ആരോഗ്യ സ്ഥാപനമായ അവീവോ ഗ്രൂപ്പ് ‘ബ്രെസ്താറ്റിക്കാ’ എന്ന പേരില്‍ നടത്തുന്ന സൗജന്യ ചികില്‍സയുടെയും ബോധവല്‍ക്കരണത്തിന്റെയും ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3 ലക്ഷം ദിര്‍ഹം വരെയുള്ള സൗജന്യ ചികില്‍സയാണ് അവീവോ ഗ്രൂപ്പ് നല്‍കുന്നത്. അവീവോ ഗ്രൂപ്പ് സി.ഇ.ഒ. ദില്‍ഷാദ് അലി, ഡോ.ലൈല ജാസ്മി, ഡോ. മരിയോ റിസ്സോ എന്നിവരും സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss