|    Oct 20 Fri, 2017 8:57 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വനിതകള്‍ക്ക് വ്യവസായ സംരംഭകത്വ പരിശീലനം

Published : 26th November 2016 | Posted By: SMR

കൊച്ചി: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് വനിതകള്‍ക്കായി നാലാഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
18നും 40നും വയസിനിടയില്‍ പ്രായമുള്ള സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്ലൊമയോയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 2ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എറണാകുളം മെഡിക്കല്‍ സെന്ററിന് എതിര്‍വശം എന്‍.എച്ച് ബൈപ്പാസ് റോഡിന് സമീപമുള്ള വൈഎംസിഎ ഹാളില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.
സംരംഭങ്ങള്‍ തെരഞ്ഞെടുക്കേണ്ട വിധം, സാമ്പത്തിക വായ്പാ മാര്‍ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വേ, ബിസിനസ് പ്ലാനിങ്ങ്, മാനേജ്‌മെന്റ്, വിജയം വരിച്ച സംരംഭകരുടെ അനുഭവങ്ങള്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ആശയവിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04844129000/ 2805066 വെബ്‌സൈറ്റ്: www.kitco.in

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക