|    Dec 10 Mon, 2018 1:51 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വനിതകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ഗ്രാമസഭ

Published : 12th November 2018 | Posted By: kasim kzm

കോഡൂര്‍: കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലേക്ക് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. കുട്ടികളുടെ ഗ്രാമസഭ രാവിലെയും വനിതകളുടെ ഉച്ചയ്ക്കും ചെമ്മങ്കടവ് മൈലാഞ്ചി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.
കുട്ടികളുടെ ഗ്രാമസഭ പി ഉബൈദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി പി ഷാജി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സജ്‌നാമോള്‍ ആമിയന്‍, സമീര്‍ പട്ടര്‍കടവന്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ രമാദേവി, സ്ഥിരംസമിതി അധ്യക്ഷരായ എം ടി ബഷീര്‍, കെ എം സുബൈര്‍, അംഗങ്ങളായ കെ ഹാരിഫ റഹ്മാന്‍, മുഹമ്മദലി കടമ്പോട്ട്, കെ ഷീന, അങ്കണവാടി വര്‍ക്കര്‍ കെ ജസീനാമോള്‍, പഞ്ചായത്ത് ബാലസഭാ പ്രസിഡന്റ് എം ടി മുര്‍ഷിദ് സംസാരിച്ചു.
വനിതകളുടെ ഗ്രാമസഭ പ്രസിഡന്റ് സി പി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ രമാദേവി അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss