|    Aug 23 Wed, 2017 7:11 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വനിതകളുടെ 400 മീറ്ററില്‍ ഫിലിസ് ഫ്രാന്‍സിസ്

Published : 11th August 2017 | Posted By: fsq

 

ലണ്ടന്‍: വനിതകളുടെ 400 മീറ്ററില്‍ അമേരിക്കയുടെ ഫിലിസ് ഫ്രാന്‍സിസിന് സ്വര്‍ണം. 49.92 സെക്കന്റ് സമയം കുറിച്ചാണ് ഫിലിസിന്റെ സ്വര്‍ണ നേട്ടം. 50.06 സെക്കന്റ് സമയംകൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയ  ബഹ്‌റൈന്റെ സാല്‍വ ഈദ് നാസര്‍ രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡല്‍ സ്വന്തമാക്കി. അമേരിക്കയുടെ തന്നെ അലിസണ്‍ ഫെലിക്‌സാണ് വെങ്കല മെഡല്‍ ജേതാവ്. 50.08 സമയത്തോടെയാണ് ഫെലിക്‌സ് മൂന്നാം സ്ഥാനം നേടിയെടുത്തത്. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നോര്‍വെയുടെ കാര്‍സ്റ്റ്യന്‍ വാര്‍ഹോമിന് സ്വര്‍ണം. 48.35 സെക്കന്റ് സമയം കുറിച്ചാണ് താരത്തിന്റെ സ്വര്‍ണ നേട്ടം. രണ്ടാം സ്ഥാനം 48.49 സെക്കന്റോടെ തുര്‍ക്കിയുടെ യാസ്മാനി കോപ്പലോ സ്വന്തമാക്കിയപ്പോള്‍ മൂന്നാം സ്ഥാനം അമേരിക്കയുടെ കീറോണ്‍ ക്ലിമന്റും നേടിയെടുത്തു. 48.52 സെക്കന്റിലാണ് താരം ഫിനിഷ് ലൈന്‍ തൊട്ടത്.—വനിതാ വിഭാഗം ഷോട്ട്പുട്ടില്‍ ചൈനയുടെ ലിജിയോ ഗോങിന് സ്വര്‍ണം. 19.94 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരത്തിന്റെ സുവര്‍ണ നേട്ടം. ഹംഗറിയുടെ അനിറ്റ മാര്‍ട്ടണ്‍ 19.49 മീറ്റര്‍ എറിഞ്ഞ് വെള്ളി മെഡല്‍ നേടിയെടുത്തപ്പോള്‍ 19.14 മീറ്റര്‍ ദൂരത്തോടെ അമേരിക്കയുടെ മൈക്കില്‍ കാര്‍ട്ടര്‍ വെങ്കലവും സ്വന്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക