|    Jan 20 Fri, 2017 1:32 pm
FLASH NEWS

വനസമ്പത്ത് പുനരുജ്ജീവിപ്പിക്കാന്‍ കുടുംബശ്രീ പദ്ധതി ആരംഭിച്ചു

Published : 5th August 2016 | Posted By: SMR

മാനന്തവാടി: തിരുനെല്ലിയില്‍ കാട്ടുതീ മൂലം നശിച്ച വനമേഖല പുനരുജ്ജീവിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള കുടുംബശ്രീയുടെ പൊലിവ് പദ്ധതിക്ക് തുടക്കമായി.
ഇതു പ്രകാരം തിരുനെല്ലി ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീയും വനംവകുപ്പുമായി സഹകരിച്ച് അപ്പപ്പാറ സെക്ഷനിലെ കാരുമാട്, കൊട്ടിയൂര്‍ മേഖലകളില്‍ 1,000 മുളത്തൈകളും 2000 ഫലവൃക്ഷത്തൈകളും നട്ട് പരിപാലിക്കും.
വിവിധയിനം വൃക്ഷങ്ങളുടെ ആയിരക്കണക്കിന് വിത്തുകള്‍ പ്രദേശത്ത് വിതയ്ക്കുകയും ചെയ്യും.
പ്രദേശത്തിന്റെ സന്തുലിത ആവാസവ്യവസ്ഥ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തൈകളുടെ തുടര്‍ സംരക്ഷണം കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏറ്റെടുക്കും. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെയും പദ്ധതിയുമായി സഹകരിപ്പിക്കും. തിരുനെല്ലി സിഡിഎസിന് കീഴിലുള്ള 2, 4 വാര്‍ഡുകളില്‍പ്പെട്ട എഡിഎസ്, അയല്‍ക്കൂട്ടം ഭാരവാഹികള്‍ക്കാണ് സംരക്ഷണച്ചുമതല. 2014ല്‍ കാട്ടുതീ മൂലം പ്രദേശത്തെ വനസമ്പത്ത് വലിയ അളവില്‍ നശിക്കുകയും നിരവധി വന്യമൃഗങ്ങള്‍ക്ക് ജീവഹാനിയുണ്ടാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ വേനല്‍ക്കാലത്ത് തിരുനെല്ലി പഞ്ചായത്തില്‍ രൂക്ഷമായ ജലക്ഷാമവും നേരിട്ടു. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപ്പഞ്ചായത്തും വനംവകുപ്പും കുടുംബശ്രീയുമായി സഹകരിച്ച് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. മൂന്നു വര്‍ഷത്തെ പദ്ധതിയില്‍ 10,000ത്തോളം തൈകള്‍ നട്ട് സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം അപ്പപ്പാറയില്‍ ഒ ആര്‍ കേളു എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മായാദേവി അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക