|    Sep 22 Sat, 2018 12:53 am
FLASH NEWS

വനസംരക്ഷണത്തിന് ശാസ്ത്രീയ സംവിധാനം വേണം

Published : 27th April 2018 | Posted By: kasim kzm

പാലക്കാട്: വനപാലകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും കാര്‍ഷിക വിളകള്‍ക്കും സംരക്ഷണം നല്‍കുന്നതിനും ആധുനിക ശാസ്ത്രീയ സംവിധാനങ്ങള്‍ വന മേഖലയില്‍ ഏര്‍പ്പെടുത്തണമെന്ന് കേരള  ഫോറസ്‌ററ്  പ്രൊട്ടക്ടീവ് സ്റ്റാഫ്് അസോസിയേഷന്‍  44ാം ജില്ലാ സമ്മേളനം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
പി കെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം  ശശികുമാര്‍ അധ്യക്ഷതവഹിച്ചു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ വനം മെഡലിനര്‍ഹരായ കെ ആര്‍ അജയന്‍, എസ് രമേശന്‍, വി ഉണ്ണികൃഷ്ണന്‍, ബി ഷിനില്‍ എന്നിവരെ ആദരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി  പി ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട്  പി ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss