|    Oct 16 Tue, 2018 8:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വനത്തില്‍ വെടിയേറ്റ് മരണം: പോലിസിനെതിരേ മുഖ്യമന്ത്രിക്ക് പരാതിയുമായി പിതാവ്‌

Published : 16th January 2017 | Posted By: fsq

 

കോതമംഗലം: തട്ടേക്കാട് വനത്തില്‍ നായാട്ടുസംഘത്തിലെ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ പോലിസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും പിതാവ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ നാലിന് രാത്രിയാണു തട്ടേക്കാട് വനത്തില്‍ ഞായപള്ളി വഴുതന പിള്ളില്‍ മാത്യുവിന്റെ മകന്‍ ടോണി (26) വെടിയേറ്റു മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ടോണിയോടൊപ്പമുണ്ടായിരുന്ന ബേസില്‍, ഷൈറ്റ്, അജേഷ് എന്നിവരെ പ്രതികളാക്കി പോലിസും വനംവകുപ്പും കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. എന്നാല്‍ കേസില്‍ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും തെളിവുകള്‍ നശിപ്പിച്ചു പ്രതികളെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും മാത്യു  പറയുന്നു. താനോ തന്റെ മകനോ നായാട്ടുകാരല്ല. തങ്ങള്‍ കൃഷിക്കാരാണ്. തങ്ങള്‍ക്കു തോക്കില്ലെന്നും മാത്യു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ടോണിയുടെ പിതാവെന്ന നിലയില്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പരാതിയിലുണ്ട്. പോലിസ് പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. പ്രതികളും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്നു തെളിവുകള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കേസ് ചുമതലയില്‍ നിന്നു മൂവാറ്റുപുഴ ഡിവൈഎസ്പിയെ മാറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നു മാത്യു  പരാതിയില്‍ ആവശ്യപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss