|    Aug 23 Wed, 2017 11:35 am

വനത്തില്‍ നിന്ന് എക്‌സൈസ് 250 ലിറ്റര്‍ കോട പിടികൂടി

Published : 12th August 2017 | Posted By: fsq

 

എരുമേലി: ശബരിമല വനമേഖലയിലെ കോരുത്തോട് കട്ടക്കയം ഭാഗത്ത് പട്ടാളക്കുഴിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 250 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ഓണക്കാലം ലക്ഷ്യമിട്ട് ചാരായ നിര്‍മാണം നടക്കുന്നെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. പ്രതികളെ പിടികൂടാനായില്ല. കോട കണ്ടെടുത്ത് നശിപ്പിച്ചു. റെയ്ഡില്‍ പൊന്‍കുന്നം എക്‌സൈസ് സിഐ ഒ പ്രസാദ്, എരുമേലി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ എസ് ബിനു. പ്രിവന്റീവ് ഓഫിസര്‍മാരായ പി ടി ബനിയാം, മുഹമ്മദ് ഹനീഫ, സിവില്‍ ഓഫിസര്‍മാരായ പി എസ് ഷിനോ, റെജി കൃഷ്ണന്‍, റോയി വര്‍ഗീസ്, ഹാംലെറ്റ്, എന്നിവര്‍ പങ്കെടുത്തു. അനധികൃത മദ്യവില്‍പന, നിര്‍മാണം എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ 04828 210 000, 9496499299 എന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കണമെന്ന് എരുമേലി റേഞ്ച് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക