|    Sep 26 Tue, 2017 2:47 pm

വനത്തില്‍ ഒറ്റപ്പെട്ട് ആദിവാസി കുടുംബം;’ രാപകല്‍ ഭേദമന്യെ വന്യമൃഗശല്യം

Published : 27th May 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: വനാന്തര ഗ്രാമത്തില്‍ ഒറ്റപ്പെട്ട് ആദിവാസി കുടുംബം. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട മാരനും കുടുംബവുമാണ് നാലു വശവും വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പുത്തൂരില്‍ താമസിക്കുന്നത്. പകല്‍ സമയങ്ങളില്‍ പോലും കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്ന ഇവിടെ കുട്ടിയെ പോലും പുറത്തിറക്കാന്‍ ഭയക്കുകയാണ് ഈ കുടുംബം. ജനവാസകേന്ദ്രത്തില്‍ നിന്നു നാലു കിലോമീറ്റര്‍ അകലെ വനത്തിനുള്ളിലാണ് അഞ്ചംഗ കുടുംബം കഴിയുന്നത്.
മാരന്റെ മകന്‍ വിജയന്‍, ഭാര്യ അശ്വതി, മകള്‍ വിജന്യ, വിജയന്റെ സഹോദരി സിന്ധു എന്നിവരാണ് ജീവന്‍ പണയംവച്ച് ഇവിടെ കഴിഞ്ഞുകൂടുന്നത്.
മുമ്പ് ഇവിടെ നിരവധി കുടുംബങ്ങളുണ്ടായിരുന്നെങ്കിലും രൂക്ഷമായ വന്യമൃഗശല്യം കാരണം വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ച് പോവുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക