|    Jan 23 Mon, 2017 10:18 am
FLASH NEWS

വനത്തിനുള്ളില്‍ മരണഭയത്തോടെ 17 കുടുംബങ്ങള്‍

Published : 10th January 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ വനത്താല്‍ ചുറ്റപ്പെട്ട വടക്കനാട് പള്ളിവയല്‍ മണിലമൂല കോളനിവാസികള്‍ കഴിയുന്നതു ജീവ ന്‍ കൈയില്‍ പിടിച്ച്. ഏതു സമയവും ആനയുടെയോ കടുവയുടെയോ മുന്നിലകടപ്പെടുമെന്ന ഭീതിയോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. മതിയായ സംരക്ഷണം ഈ കോളനിക്കില്ല. ഏഴോളം വീടുകളില്‍ കഴിഞ്ഞുകൂടുന്നത് 17ഓളം കുടുംബങ്ങള്‍. ഒരു വീട്ടില്‍ രണ്ടും മൂന്നും കുടുംബങ്ങള്‍. നല്ലൊരു വഴിയോ വൈദ്യുതിയോ ഇവിടെയില്ല. സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാന്‍ കഴിയില്ല. പുറംലോകത്തെ റോഡിലെത്താന്‍ 200 മീറ്ററോളം വനത്തിലൂടെ ഒറ്റയടിപ്പാതയാണ്. ഈ പാതയില്‍ വച്ച് ആന രാജനെ കൊന്നതോടെ ഏറെ ഭീതിയിലായിരിക്കുകയാണ് കോളനിവാസികള്‍. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക