|    Apr 24 Tue, 2018 12:15 pm
FLASH NEWS

വനത്തിനുള്ളിലെ കുത്തില്‍ വീണ കുട്ടിക്കൊമ്പനെ രക്ഷപ്പെടുത്തി

Published : 15th July 2017 | Posted By: fsq

 

കോതമംഗലം: വനത്തിലെ കുത്തില്‍ വീണ കുട്ടിക്കൊമ്പനെ വനപാലകരും ആദിവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചില്‍ വരുന്ന ഉരുളന്‍തണ്ണി വനത്തിലെ തേന്‍ നോക്കി മലയുടെ അടിവാരത്തിലുള്ള കുത്തിലാണ് ഉദ്ദേശം രണ്ടു വയസ് പ്രായമുള്ള കുട്ടിക്കൊമ്പന്‍ കഴിഞ്ഞ ദിവസം വീണത്. പതിനഞ്ചോളം വരുന്ന കാട്ടാന കൂട്ടത്തോടൊപ്പം വെള്ളം കുടിക്കാനായി നീര്‍ചാലിലേക്ക് പോകുമ്പോഴാണ് കാല്‍ തെറ്റി കുട്ടിക്കൊമ്പന്‍ വെള്ളം വീഴുന്ന ചെറിയ കുത്തില്‍ വീണത്. കുത്തിലെ ചെളിയില്‍ കാലുകള്‍ താഴ്ന്നു പോയതിനാല്‍ കൂട്ടത്തിലുള്ള ആനകള്‍ക്ക്  രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ വനവിഭവങ്ങള്‍ ശേഖരിക്കാനിറങ്ങിയ പിണവൂര്‍ കുടി ആദിവാസി കുടിയിലെ ആദിവാസികളാണ് കുഴിയിലെ ചെളിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത തരത്തില്‍ കുടുങ്ങിയ കുട്ടിക്കൊമ്പനെയും സമീപത്ത് നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെയും കണ്ടത്. ഇവര്‍ ഉടന്‍ വിവരം നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നേര്യമംഗലം ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള വനപാലകരും ആദിവാസികളും ചേര്‍ന്ന്  കുട്ടിക്കൊമ്പനെ കുത്തില്‍ നിന്നും രക്ഷപ്പെട്ടുത്തി കാട്ടിലേക്ക് വിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss