|    Oct 20 Fri, 2017 9:05 am
FLASH NEWS

വനം വകുപ്പ് ജീവനക്കാര്‍ ധര്‍ണ നടത്തി

Published : 4th August 2017 | Posted By: fsq

 

കണ്ണൂര്‍: കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വനപാലകരുടെ ആവശ്യങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാനാവില്ലെന്നും അംഗബലം വര്‍ധിപ്പിക്കുന്ന കാര്യം അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനപാലകരുടെ ജോലിസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുക, അധിക ജോലിക്ക് ആനുപാതികമായി ഡ്യൂട്ടി ഓഫ് അനുവദിക്കുക, പോലിസ് മാസ്റ്റര്‍ കാന്ററീന്‍ സൗകര്യം വനപാലകര്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. ജില്ലാ പ്രസിഡന്റ് വി ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. കെ ശശീന്ദ്രന്‍, എസ് എന്‍ രാജേഷ്, എം പി രാമചന്ദ്രന്‍, കെ വി അബ്ദുര്‍ റഷീദ്, കെ രാജീവന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക