|    Aug 20 Sun, 2017 12:18 am
FLASH NEWS

വനം വകുപ്പിന്റെ പേരില്‍ എല്‍ഡിഎഫ് നേതാവ് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

Published : 25th October 2016 | Posted By: SMR

പത്തനാപുരം: വനം വകുപ്പിന്റെ പേരില്‍ അനധികൃതമായി രസീത് അടിച്ച് പിരിവ് നടത്തി ഒരു ലക്ഷത്തോളം  രൂപ തട്ടിയ വന സംരക്ഷണ സമിതി പ്രസിഡന്റായ എല്‍ഡിഎഫ് ഘടകകക്ഷി നേതാവിനേയും ഇതിന് കൂട്ടുനിന്ന ആറ് വനം വകുപ്പ് ഗൈഡുകളെയും പിരിച്ച് വിട്ടു. വനം വകുപ്പ് മന്ത്രിയുടെ  മണ്ഡലമായ പുനലൂരിലെ അച്ചന്‍കോവില്‍ വനം ഡിവിഷനിലെ കുംഭാവുരുട്ടി വനസംരക്ഷണ സമിതി പ്രസിഡന്റും എന്‍സിപി സംസ്ഥാന നേതാവുമായ പ്രസാദ് പി നായരെയും പണപ്പിരിവിന് കൂട്ട് നിന്ന ഗൈഡുകളെയുമാണ്  പുറത്താക്കിയതെന്ന് അച്ചന്‍കോവില്‍ ഡിഎഫ്ഒയും കുഭാവുരുട്ടി   വനസംരക്ഷണ സമിതി എക്‌സിക്യൂട്ടീവ് ഓഫിസറുമായ കെ ജി രാജന്‍ അറിയിച്ചു. വ്യാജമായി രസീത് അടിച്ച് അച്ചന്‍കോവിലിലും കുംഭാവുരുട്ടി ടൂറിസ്റ്റ് കേന്ദ്രത്തിലുമെത്തുന്ന ചെറുകിട വ്യാപാരികളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും പിരിവ് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു ലക്ഷത്തോളം രൂപയുടെ വെട്ടിപ്പ്  കണ്ടെത്തിയതെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഡിഎഫ്ഒ പറഞ്ഞു. കുംഭാവുരുട്ടി വിഎസ്എസിന്റെ ഏഴംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയും പിരിച്ച് വിട്ടു. കമ്മിറ്റിയില്‍ പോലും ചര്‍ച്ച നടത്തുകയോ തീരുമാനമെടുക്കാതെയും സ്വന്തമായാണ്  വനംവകുപ്പിന്റെ  പേരില്‍ വ്യാജമായി രസീത് ബുക്കുകള്‍  പ്രിന്റ്് ചെയ്തതെന്നാണ്  അന്വേഷണത്തില്‍ വ്യക്തമായത്.കഴിഞ്ഞ കുറെ നാളുകളായി ടുറിസ്റ്റ് കേന്ദ്രങ്ങളില്‍ വനം വകുപ്പിന്റെ പേരില്‍ പണപിരിവ് നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക