|    Sep 22 Fri, 2017 10:04 am
Home   >  Todays Paper  >  page 12  >  

വനം വകുപ്പിന്റെ കൈവശം 9 ടണ്‍ ആനക്കൊമ്പ് ശേഖരം: മന്ത്രി

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് വനം വകുപ്പിന്റെ കൈവശം 9 ടണ്‍ ആനക്കൊമ്പ് ശേഖരം ഉണ്ടെന്ന് വനംവകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വനം വകുപ്പ് ആസ്ഥാനത്തെ സ്‌ട്രോങ് റൂമിലും ജില്ലാ ട്രഷറിയിലും റേഞ്ച് ഓഫിസുകളിലെ സ്‌ട്രോങ് റൂമിലുമാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഇവ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രതിവര്‍ഷം ശരാശരി 1690.7 ഹെക്ടര്‍ സ്ഥലത്ത് കാട്ടുതീ ഉണ്ടാകുന്നതായാണ് കണക്ക്. 2013ല്‍ 1740.53 ഹെക്ടറും 2014ല്‍ 1637.54 ഹെക്ടറും 2015ല്‍ 1415.51 ഹെക്ടറും 2016ല്‍ ഇതുവരെ 1969.08 ഹെക്ടര്‍ സ്ഥലത്തും കാട്ടുതീ ഉണ്ടായിട്ടുണ്ട്.
സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകള്‍ കൂടുതല്‍ വിതരണം ചെയ്യുമെന്ന് വനംവകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. അക്വേഷ്യ പോലുള്ള വൃക്ഷങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം മുഖേന നിലവില്‍ നട്ടുപിടിപ്പിക്കുന്നില്ല. മാവ്, പ്ലാവ്, നെല്ലി, മാതളം തുടങ്ങിയ തദ്ദേശീയ ഫലവൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. വനവത്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കുന്ന അവാര്‍ഡ് തുക വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
കടലോരങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കും. ശാസ്താംകോട്ട കായലിന് ചുറ്റും 5000 വൃക്ഷങ്ങള്‍കൂടി വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടും. അപകടകരമായ വൃക്ഷങ്ങള്‍ മുറിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി ആവശ്യമില്ല. പകരം ആര്‍ഡിഒയുടെയോ ജില്ലാ കലക്ടറുടെയോ അനുമതിയോടെ ഇത്തരം മരങ്ങള്‍ മുറിക്കാം. സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി കുട്ടിവനം, നക്ഷത്രവനം എന്നിവയ്ക്ക് സമാനമായി സ്മൃതി വനം പദ്ധതി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക