|    Mar 24 Fri, 2017 9:45 pm
FLASH NEWS

വനംവകുപ്പിന്റെ എതിര്‍പ്പ്്; ശബരിമലയില്‍ സെക്യൂരിറ്റി കോംപ്ലക്‌സിന്റെ നിര്‍മാണം ആരംഭിക്കാനായില്ല

Published : 14th October 2016 | Posted By: Abbasali tf

ശബരിമല: അതീവ സുരക്ഷാമേഖലയായി സംസ്ഥാന പോലിസും കേന്ദ്രസേനയും കാണുന്ന ശബരിമലയില്‍ സെക്യൂരിറ്റി കോംപ്ലക്‌സിന്റെ നിര്‍മാണം വനംവകുപ്പിന്റെ എതിര്‍പ്പു മൂലം ആരംഭിക്കാനായില്ല. സുരക്ഷാ പരിശോധന കാര്യക്ഷമവും ഏകീകൃതമാക്കുന്നതിനുമായുമാണ്  പമ്പ ഗാര്‍ഡ് റൂമിന് മുന്‍വശത്തായി 27ലക്ഷം രൂപ മുടക്കി സെക്യൂരിറ്റി കോംപ്ലക്‌സ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാന്‍ രൂപരേഖ തയ്യാറാക്കിയത്. പോലിസിന്റെ നിര്‍ദേശം കൂടി പരിഗണിച്ചായിരുന്നു ഇത്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതിന് ശേഷമാണ് വനംവകുപ്പ് എതിര്‍പ്പുമായി രംഗത്ത് എത്തിയതത്രെ. നിലവില്‍ ഗാര്‍ഡ്‌റൂമിന് മുന്‍വശത്ത് താല്‍ക്കാലിക ഷെഡിലാണ് ഡിഎഫ്എംഡി സ്ഥാപിച്ചി രിക്കുന്നത്. തീര്‍ഥാടകര്‍ ഡിഎഫ്എംഡിയിലൂടെയല്ലാതെ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍ പോവുന്ന താഴത്തെ പാത വഴി സന്നിധാനത്തേക്ക് സുരക്ഷാ പരിശോധനയ്ക്ക് വിധേയമാവാതെ തീര്‍ഥാടകര്‍ ജീവനക്കാര്‍ മറ്റ് തൊഴില്‍ മേഖലയിലുള്ളവര്‍ പോവുന്നുണ്ട്. ഇത് ശബരിമലയുടെ ആഭ്യന്തര സുരക്ഷയെ തന്നെ ബാധിക്കുന്നതാണ്. മഴയോ ശക്തമായ കാറ്റോ ഉണ്ടായാല്‍ ഷെഡിന്റെ മേല്‍ക്കൂര ഇളകിപ്പോവുന്ന അവസ്ഥയിലുമാണ്. ഇതിന് പരിഹാരമായാണ്  സെക്യൂരിറ്റി കോംപ്ലക്‌സ് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടത്.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക