|    Jan 21 Sat, 2017 4:20 pm
FLASH NEWS

വനംവകുപ്പിനെതിരേ കോണ്‍ഗ്രസ് നടത്തുന്നത് പ്രായശ്ചിത്ത സമരം: എംപി

Published : 20th October 2016 | Posted By: SMR

ചെറുതോണി: ദേശീയപാത വികസനം തടയുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് നടത്തുന്ന സമരം കുറ്റസമ്മതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ സമരമാണെന്ന് ജോയ്‌സ് ജോര്‍ജ് എംപി. ചരിത്രം തിരിഞ്ഞു കൊത്തുമ്പോള്‍ സത്യം അംഗീകരിക്കേണ്ടി വന്നതിന്റെ ജാള്യതയുണ്ടെങ്കിലും നേതാക്കള്‍ പലരും മലകയറി വന്നു തുടങ്ങിയതില്‍ സന്തോഷമുണ്ട്.വനംവകുപ്പ് സമാന്തരസര്‍ക്കാരായി പ്രവര്‍ത്തിക്കുന്നുവെന്നും മലയോര കര്‍ഷകരെ ശത്രുക്കളായി കാണുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനോഭാവത്തിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്നു വരണമെന്നും പറഞ്ഞപ്പോള്‍ അതിനെതിരേ രംഗത്തു വന്നവര്‍ വൈകിയെങ്കിലും യാഥാര്‍ഥ്യം അംഗീകരിച്ചിരിക്കുകയാണ്.  പെരിയാര്‍ കടുവാ സങ്കേതത്തിലെ കടുവകളില്‍ വംശവര്‍ദ്ധനവ് ഉണ്ടാകുന്നതിനനുസരിച്ച് സങ്കേതത്തിന്റെ വിസ്തൃതി വ്യാപിപ്പിക്കണമെന്നും ചുറ്റുമുള്ള ഏലമലക്കാടുകള്‍ കടുവാ സങ്കേതത്തോടു ചേര്‍ക്കണമെന്നും  വനം വകുപ്പിന്റെ വാദം ഉയര്‍ന്നപ്പോള്‍ അതിനെതിരെ നിലപാടെടുക്കാനും പ്രതിരോധമുയര്‍ത്താനും അധികം പേരുണ്ടായില്ല.25000 ഏക്കര്‍ കൃഷിസ്ഥലം വനഭൂമിയാക്കി മാറ്റാന്‍ യുഎന്‍ ഡിപി കൊണ്ടുവന്ന അന്താരാഷ്ട്ര വനവത്ക്കരണ പദ്ധതിയുടെ അപകടങ്ങള്‍ ആദ്യംതന്നെ ജനങ്ങളോടു വിളിച്ചു പറയാന്‍ കഴിഞ്ഞതില്‍ തനിക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്നും എംപി വ്യക്തമാക്കി. പദ്ധതിയെ പിന്തുണച്ചവര്‍ ഇപ്പോള്‍ ഗത്യന്തരമില്ലാതെ പദ്ധതിക്കെതിരെ രംഗത്തു വന്നതും ജനങ്ങള്‍ കണ്ടു. ഒരാഴ്ചക്കുള്ളില്‍ എച്ച്ആര്‍എംഎല്‍ പദ്ധതി ഇടുക്കിയുടെ മണ്ണില്‍ നിന്നും സമ്പൂര്‍ണ്ണമായി പിന്‍വലിക്കും. ഉടുമ്പന്‍ചോല വന്യജീവി ഇടനാഴി പദ്ധതിക്കെതിരേയും താനുയര്‍ത്തിക്കൊണ്ടുവന്ന വാദമുഖങ്ങളും വസ്തുതകളും ശരിയായിരുന്നുവെന്ന് അംഗീകരിക്കാന്‍ ഇപ്പോഴെങ്കിലും തയ്യാറായത് സ്വാഗതാര്‍ഹമാണെന്നും എംപി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക