|    Sep 24 Mon, 2018 9:35 am
Home   >  Todays Paper  >  page 7  >  

വധു മുഴുവന്‍ സമയവും വാട്ട്‌സ്ആപ്പില്‍;’ വിവാഹം മുടങ്ങി

Published : 16th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വധു മുഴുവന്‍ സമയവും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്‍മാറി. ഉത്തര്‍പ്രദേശിലെ അംറോഹയിലാണു സംഭവം. വിവാഹദിവസമാണ് വരന്റെ പിതാവ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചു വിവാഹത്തില്‍ നിന്നു പിന്‍മാറുന്നതായുള്ള തങ്ങളുടെ തീരുമാനം അറിയിച്ചത്.
സംഭവത്തെക്കുറിച്ചു തങ്ങള്‍ക്കു പരോക്ഷമായ സൂചനപോലും ലഭിച്ചിരുന്നില്ലെന്നും തന്റെ മകള്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളിലായിരുന്നുവെന്നും വരനെയും സംഘത്തെയും പ്രതീക്ഷിച്ചിരിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് വരന്റെ പിതാവ് തന്നെ വിളിച്ചു വിവാഹത്തില്‍ നിന്നു പിന്‍മാറുന്ന കാര്യം അറിയിച്ചതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. വരന്റെ പിതാവ് തന്നോട് 70 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും തങ്ങള്‍ക്ക് അതു നല്‍കാന്‍ കഴിഞ്ഞില്ലെന്നും വധുവിന്റെ പിതാവ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss