|    Jan 22 Sun, 2017 1:34 pm
FLASH NEWS

വധുവരന്മാരെ കസ്റ്റഡിയിലെടുത്ത സംഭവം: പോലിസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് അസി. കമ്മീഷണര്‍

Published : 11th July 2016 | Posted By: SMR

ഗുരുവായൂര്‍: വധൂവരന്മാരെ കസ്റ്റഡിയില്‍ എടുത്ത വിവാദത്തില്‍ തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലിസ്. പൊലിസ് നടപടി സംബന്ധിച്ച് വരന്റെയോ വധുവുന്റെയോ വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ലെന്നും ഗുരുവായൂര്‍ അസി. പോലിസ് കമ്മീഷണര്‍ ആര്‍ ജയചന്ദ്രന്‍ പിള്ള വ്യക്തമാക്കി.
സത്രം ഗേറ്റിന്റെ ഭാഗത്തു നിന്നും വണ്‍വേ ലംഘിച്ച് മഞ്ജുളാല്‍ ഭാഗത്തേക്ക് കാറോടിച്ചു പോയ വരനെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാര്‍ തടഞ്ഞിരുന്നു.
അത് വകവെക്കാതെ മുന്നോട്ട് പോയപ്പോള്‍ വയര്‍ലെസില്‍ നല്‍കിയ സന്ദേശമനുസരിച്ച് മഞ്ജുളാല്‍ പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. തിരിച്ചു വരുമ്പോഴാണ് പൊലിസുകാരന്റെ ദേഹത്ത് കാര്‍ ഇടിപ്പിച്ചത്.
മൊബൈലില്‍ സംസാരിച്ചാണ് വരന്‍ കാറോടിച്ചിരുന്നത്. സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലിസെത്തി കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ ഉടന്‍ രണ്ട് പേരുടെ ജാമ്യത്തില്‍ വിട്ടയക്കാന്‍ തയ്യാറായെങ്കിലും ബന്ധുക്കള്‍ തയ്യാറായില്ല.
അതിനാലാണ് വിട്ടയക്കാന്‍ വൈകിയത്. പൊലിസ് നടപടിക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. വരനെതിരെ നേരത്തേ പത്തനംതിട്ടയില്‍ നിരവധി കേസുകളുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക