|    Sep 26 Wed, 2018 9:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വധിക്കാന്‍ ശ്രമിച്ചയാളുെട ചിത്രങ്ങള്‍ പങ്കുവച്ച് ഉമര്‍ ഖാലിദ്‌

Published : 18th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തന്നെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് ഉമര്‍ ഖാലിദ്. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് പരിസരത്ത് വച്ച് തിങ്കളാഴ്ചയാണ് ഉമര്‍ ഖാലിദിനെ കൊല്ലാന്‍ ശ്രമിച്ചത്.
കൊലയാളിയുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ടെങ്കിലും ഇയാളെ തിരിച്ചറിയാന്‍ പോലിസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെയാണ് വധിക്കാന്‍ ശ്രമിച്ചയാളെന്ന് പറഞ്ഞ് ചിത്രം ഉമര്‍ ഖാലിദ് തന്നെ പങ്കുവച്ചത്. തനിക്ക് ലഭിച്ച ഒരു ചിത്രത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് ഉമര്‍ഖാലിദ് പറഞ്ഞു. നോയിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാനലിന്റെ എഡിറ്ററുടെ കൂടെനില്‍ക്കുന്ന ഫോട്ടോയിലെ ആളാണ് തന്നെ കൊലപ്പെടുത്താന്‍ നോക്കിയതെന്ന് ഉമല്‍ ഖാലിദ് പറയുന്നു. നവീന്‍ ദലാല്‍, ദര്‍വേശ് സഹ്പുര്‍ എന്നിവരാണ് ഉമര്‍ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചതെന്ന് സംഭവസ്ഥലത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സൂചനകളുണ്ടായിരുന്നു. സന്‍സദ് മാര്‍ഗിലെ വിത്തല്‍ ഭായ് പട്ടേല്‍ ഹൗസിന് സമീപമുള്ള സിസിടിവി കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
അതേസമയം ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചത് തങ്ങളാണെന്നും പറഞ്ഞ് ദര്‍വേശ് സഹ്പൂര്‍, നവീന്‍ ദലാല്‍ എന്നിവര്‍ ബുധനാഴ്ച സാമൂഹികമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പോലിസിന് മുമ്പില്‍ ഹാജരാവുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. ആക്രമണം സ്വാതന്ത്ര്യദിനത്തില്‍ പൗരന്‍മാര്‍ക്കുള്ള സമ്മാനമായി നല്‍കാനായിരുന്നു ഉദ്ദേശ്യമെന്ന് ഇരുവരും പറയുന്നുണ്ട്. ഇരുവരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss