|    Apr 24 Mon, 2017 1:14 am
FLASH NEWS

വധിക്കപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഡിസംബര്‍ അഞ്ച് വരെ സംസ്‌കരിക്കരുതെന്ന് കോടതി

Published : 29th November 2016 | Posted By: G.A.G

maoists-nilambur

മലപ്പുറം : നിലമ്പൂരില്‍ പോലിസ് വധിച്ച മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങള്‍ ഡിസംബര്‍ അഞ്ച് വരെ സംസ്‌കരിക്കരുതെന്ന്്് മഞ്ചേരി സെഷന്‍സ് കോടതി ഉത്തരവിട്ടു. വ്യാജ ഏറ്റുമുട്ടലിലൂടെ ഇരുവരെയും പോലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് വധിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുപ്പു ദേവരാജിന്റെ സഹോദരന്‍ ശ്രീധരന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. മൃതദേഹം സംസ്‌കരിക്കുന്നതു തെളിവു നശിക്കാനിടയാക്കുമെന്ന് കാണിച്ചാണ് അഡ്വ. പി എ പൗരന്‍ മുഖേന ശ്രീധരന്‍ ഹരജി നല്‍കിയത്. അന്വേഷണത്തില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ മൃതദേഹങ്ങള്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് കുപ്പുസ്വാമിയുടെ ബന്ധുക്കള്‍ ഹര്‍ജി നല്‍കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day