|    Jun 28 Wed, 2017 3:59 am
FLASH NEWS
Home   >  Kerala   >  

വധിക്കപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് കോടതിയുടെ താല്‍ക്കാലിക വിലക്ക്

Published : 28th November 2016 | Posted By: G.A.G

maoists-nilamburമലപ്പുറം : നിലമ്പൂരില്‍ പോലിസ് വധിച്ച മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് കോടതിയുടെ താല്‍ക്കാലിക വിലക്ക്. മൃതദേഹങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് വരെ സംസ്‌കരിക്കരുതെന്ന് മഞ്ചേരി സെഷന്‍സ് കോടതി ഉത്തരവിട്ടു.
വ്യാജ ഏറ്റുമുട്ടലിലൂടെ ഇരുവരെയും പോലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് വധിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുപ്പു ദേവരാജിന്റെ സഹോദരന്‍ ശ്രീധരന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസ് പരിഗണിച്ചപ്പോള്‍ നോട്ടീസ് ലഭിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചതിനത്തുടര്‍ന്നാണ് ചൊവ്വാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക