|    Apr 23 Mon, 2018 1:59 am
FLASH NEWS

വധശ്രമ കേസിലെ മൂന്ന് പ്രതികള്‍ പിടിയില്‍

Published : 12th March 2018 | Posted By: kasim kzm

വൈപ്പിന്‍: യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ആയുധങ്ങള്‍കൊണ്ട് വെട്ടിയും അടിച്ചും വധിക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തിലെ മൂന്നുപേരെ ഞാറക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു.
ഞാറക്കല്‍ പെരുമ്പിള്ളി കൊല്ലം വേലിയകത്ത് ലിംബൂട്ടന്‍ എന്നു വിളിക്കുന്ന ജോസഫ് ലിബിന്‍ (23), നായരമ്പലം സ്വദേശികളായ പള്ളിപ്പറമ്പില്‍ ഷൈസണ്‍ (24), പണിക്കശേരി വീട്ടില്‍ അഭിറാം (23) എന്നിവരാണ് അറസ്റ്റിലായത്.
നായരമ്പലം സ്വദേശിയായ തെക്കുംതല വേണുവിന്റെ മകന്‍ നവീനെ(28)യാണ് സംഘം ആക്രമിച്ചത്. കൈകള്‍ക്ക് വേട്ടേല്‍ക്കുകയും കാലിനു ഇരുമ്പു വടികൊണ്ട് അടിയേല്‍ക്കുകയും ചെയ്ത നവീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ നായരമ്പലം ഭാഗത്ത് പരസ്യമായി ഇരുന്ന് മദ്യപാനം നടത്തുന്നതും കഞ്ചാവ് വലിക്കുന്നതും ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമത്തിനു കാരണമെന്ന് പ്രതികളെ അറസ്റ്റ് ചെയ്ത ഞാറക്കല്‍ എസ്‌ഐ ആര്‍ രഗീഷ്‌കുമാര്‍ പറഞ്ഞു.
രണ്ടാം പ്രതി ഷൈസണ്‍ മറ്റ് പല കേസുകളിലും പ്രതിയാണ്. ഇവരുടെ പക്കല്‍നിന്ന് വടിവാള്‍ പിടിച്ചെടുത്തിരുന്നു. വധശ്രമത്തിനും ആയുധം കയ്യില്‍ വെച്ചതിനും കേസെടുത്ത് ഞാറക്കല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അറസ്റ്റ് ചെയ്ത സംഘത്തില്‍ ജൂനിയര്‍ എസ്‌ഐ സംഗീത് ജോബ്, എസ്‌സിപിഒമാരായ സഹീര്‍, സുധി എന്നിവരും ഉണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss