|    Jan 22 Sun, 2017 11:54 pm
FLASH NEWS

വധശ്രമക്കേസ്: ആം ആദ്മി എംഎല്‍എ അറസ്റ്റില്‍

Published : 25th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്ത്രീയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ എഎപി എംഎല്‍എ അമാനത്തുല്ല ഖാനെ പോലിസ് അറസ്റ്റ് ചെയ്തു. വൈദ്യുതി തടസ്സത്തെക്കുറിച്ചു പരാതിപറയാന്‍ എംഎല്‍എയുടെ വസതിയില്‍ ചെന്ന തന്നെ ഖാന്‍ കൊല്ലാന്‍ ശ്രമിച്ചെന്നാണു സ്ത്രീയുടെ ആരോപണം. ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍കൂടിയാണ് അമാനത്തുല്ല. ഈ മാസം 22ന് സ്ത്രീ മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴിനല്‍കിയിരുന്നു. വ്യാജ പരാതിനല്‍കാന്‍ സ്ത്രീയില്‍ പോലിസ് സമ്മര്‍ദ്ദംചെലുത്തിയെന്ന് അമാനത്തുല്ല ഖാന്‍ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് അറസ്റ്റ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക