|    Jul 16 Mon, 2018 6:23 pm
FLASH NEWS

വധശ്രമക്കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 11th September 2017 | Posted By: fsq

 

കയ്പമംഗലം: മതിലകത്ത് ബിജെപി പ്രവര്‍ത്തകനെ വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്തു. മതിലകം ഭജനമഠം സ്വദേശി ഇളയാംപുരയ്ക്കല്‍ രാഹുല്‍രാജിനെയാണ് മതിലകം പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 26ന് പെരിഞ്ഞനം വെസ്റ്റ് ഭജനമഠം ഹാച്ചറി ഭാഗത്ത് താമസിക്കുന്ന രാമത്ത് വീട്ടില്‍ തിലകനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ പത്തിലധികം കേസുകള്‍ നിലവിലുണ്ട്. ഒളിവിലായിരുന്ന പ്രതിയെ ഇരിങ്ങാലക്കുട ഡിവൈഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss