|    Oct 16 Tue, 2018 3:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വധശിക്ഷ : വേദനാരഹിതമായ മാര്‍ഗങ്ങള്‍ നടപ്പാക്കണമെന്ന് ഹരജി

Published : 21st September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വധശിക്ഷ നടപ്പിലാക്കുന്നതിന് നിലവില്‍ പിന്തുടരുന്ന തൂക്കി കൊല്ലുക എന്ന രീതി  ഒഴിവാക്കി വേദനാരഹിതമായ മറ്റുമാര്‍ഗങ്ങള്‍ നടപ്പാക്കണമെന്ന് ഹരജി. വെടിവച്ചോ വൈദ്യുതാഘാതം ഏല്‍പിച്ചോ ഗ്യാസ് ചേംബര്‍  ഉപയോഗിച്ചോ വിഷം കുത്തിവച്ചോ കൊല്ലുന്ന രീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രിംകോടതിയില്‍ പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന പ്രതികളെ വേദനിപ്പാക്കാതെ മിനിറ്റുകള്‍കൊണ്ട് വധശിക്ഷ നടപ്പാക്കുന്ന രീതി കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. അഭിമാനത്തോടെ മരിക്കുകയെന്നത് ജീവതാവകാശത്തിന്റെ ഭാഗമാണെന്നും അതുകൊണ്ട് തന്നെ രാജ്യത്തെ ക്രിമിനല്‍ നടപടിക്രമത്തില്‍ ഭേദഗതി വരുത്തണമെന്നും ഹരജിയില്‍  ആവശ്യപ്പെടുന്നുണ്ട്. ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു ആവശ്യവുമായി സുപ്രിംകോടതിയില്‍  ഹരജി സമര്‍പ്പിക്കപ്പെടുന്നത്. 1996ലെ  ഗെയ്ന്‍  കൗറും  പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള കേസിലും 1983ലെ ദീന, ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള കേസിലും സുപ്രിംകോടതി വിധിയില്‍ മനുഷ്യന്റെ അന്തസ്സോടെ  ജീവിക്കാനുള്ള അവകാശം സ്വാഭാവിക ജീവിതത്തിന്റെ അവസാനംവരെ  അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ് എന്നു വ്യക്തമാക്കുന്നുണ്ടെന്ന്  ചൂണ്ടിക്കാണിച്ചിരുന്നു. ഇത് വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് കൂടി ബാധകമാവുമെന്നും അന്തസ്സോടെ മരിക്കാനുള്ള അവകാശവും ഈ വിധിയുടെ ഭാഗമാണെന്നും ഹരജിക്കാരനായ സുപ്രിംകോടതി അഭിഭാഷകന്‍ റിഷി മല്‍ഹോത്ര വ്യക്തമാക്കുന്നുണ്ട്. തൂക്കിക്കൊല്ലുമ്പോള്‍ ഒരാള്‍ മരിക്കുന്നതിന് 40 മിനിറ്റ് വരെ എടുക്കുമെന്നും അതേസമയം, വെടിവച്ചുകൊല്ലുമ്പോള്‍ മിനിറ്റുകള്‍ മാത്രമേ എടുക്കുന്നുള്ളൂവെന്നുമാണ് ഹരജിയില്‍ പറയുന്നത്. വിഷം കുത്തിവച്ച് കൊല്ലുകയാണെങ്കില്‍ പോലും പരമാവധി അഞ്ചുമിനിറ്റ് മാത്രമേ എടുക്കുന്നുള്ളൂവെന്നും ഹരജിയില്‍  വ്യക്തമാക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss