|    Jan 24 Tue, 2017 6:44 pm
FLASH NEWS

വധശിക്ഷ: ബാലനല്ല പാര്‍ട്ടിയാണു ശരി- സീതാറാം യെച്ചൂരി

Published : 20th September 2016 | Posted By: SMR

ന്യൂഡല്‍ഹി: വധശിക്ഷയുടെ കാര്യത്തില്‍ മന്ത്രി എ കെ ബാലന്റെ പ്രസ്താവനയ്‌ക്കെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വധശിക്ഷയുടെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് വളരെ വ്യക്തമാണെന്നായിരുന്നു സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനമന്ത്രി എ കെ ബാലന്റെ പരാമര്‍ശത്തോട് യെച്ചൂരിയുടെ പ്രതികരണം.
വധശിക്ഷയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. സൗമ്യ വധക്കേസ് സംബന്ധിച്ച് കേരളം കേന്ദ്രത്തിലേതുള്‍പ്പെടെ നിയമവിദഗ്ധരുടെ ഉപദേശം തേടുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും യെച്ചൂരി പറഞ്ഞു.
വധശിക്ഷയ്‌ക്കെതിരേ സിപിഎം ശക്തമായി നിലപാടെടുക്കുമ്പോഴാണ് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ നൂറുതവണ തൂക്കിലേറ്റണമെന്നതാണ് തന്റെ അഭിപ്രായമെന്ന് സംസ്ഥാന നിയമവകുപ്പ് മന്ത്രിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലന്‍ ഡല്‍ഹിയില്‍ പറഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക