|    Jan 25 Wed, 2017 5:11 am
FLASH NEWS

വധശിക്ഷാവിരുദ്ധ ഹര്‍ത്താല്‍ നവംബര്‍ 11ന്

Published : 9th October 2015 | Posted By: swapna en

കോഴിക്കോട്:  വധശിക്ഷയ്‌ക്കെതിരെ നവംബര്‍ 11ന് സംസ്ഥാനത്ത് വധശിക്ഷാ നിരോധന സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഹര്‍ത്താലിന് മുന്നോടിയായി ഈ മാസം 25ന് തിരുവനന്തപുരത്ത് സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ ബഹുജന കണ്‍വന്‍ഷന്‍ നടക്കും. ഹര്‍ത്താലിനെ പിന്തുണച്ച് ജില്ലാ തലങ്ങളില്‍ നടന്നുവരുന്ന ജനാധിപത്യവാദികളുടെ കണ്‍വന്‍ഷനുകളുടെ തുടര്‍ച്ചയായാണ് സംസ്ഥാനതല കണ്‍വന്‍ഷന്‍ നടക്കുന്നത്.

രാജ്യത്ത് വധശിക്ഷ നിര്‍ത്തല്‍ ചെയ്യണമെന്നും വധശിക്ഷയ്‌ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കണമെന്നും തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. വാര്‍ത്താസമ്മേളനത്തില്‍ എന്‍.സി.എച്ച്.ആര്‍.ഒ. സംസ്ഥാനകമ്മിറ്റിയംഗങ്ങളായ എ വാസു, വി ശിവന്‍കുട്ടി, പോരാട്ടം സംസ്ഥാനകമ്മിറ്റിയംഗം പി ഷിന്റോലാല്‍, കണ്‍വീനര്‍ ജോര്‍ജ്, കെ ഗോവിന്ദരാജ്, കെ രാജ് മോഹന്‍, ഇ എം സതീശന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക