|    Oct 23 Mon, 2017 10:59 pm
FLASH NEWS

വധഭീഷണി : ഷബീര്‍ ഷാ കോടതിയില്‍

Published : 7th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന കശ്മീര്‍ പ്രക്ഷോഭ നേതാവ് ഷബീര്‍ ഷാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും കൂടുതല്‍ സുരക്ഷയുള്ള വാര്‍ഡിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി കോടതിയില്‍ ഹരജി നല്‍കി. ജയില്‍ അധികൃതര്‍ തനിക്ക് കൃത്യമായി മരുന്നുകള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം അഡീഷനല്‍ സെഷന്‍സ് ജഡ്ജി സിദ്ധാര്‍ഥ് ശര്‍മയ്ക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചു. ഈ മാസം 13ന് അപേക്ഷയില്‍ മറുപടി നല്‍കാന്‍ ജയില്‍ അധികൃതരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ജീവന് ഭീഷണിയുണ്ടെന്നും ജുഡീഷ്യല്‍ ലോക്കപ്പിലും ജയിലിലും ചില സംഭവങ്ങള്‍ അനുഭവപ്പെട്ടെന്നും അഡ്വ. എം എസ് ഖാന്‍ മുഖാന്തരം നല്‍കിയ ഹരജിയില്‍ പറയുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാവാനായി ഷാ നല്‍കിയ അപേക്ഷ നേരത്തെ കോടതി അംഗീകരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഷബീര്‍ ഷായെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കശ്മീരില്‍ അക്രമ പ്രവര്‍ത്തനം നടത്താനായി ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച്  ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലേയാണ് അറസ്റ്റ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക