|    Sep 25 Tue, 2018 3:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വധഭീഷണി: രവി പൂജാരിക്കെതിരേ ഷെഹ്‌ല റാഷിദ് പരാതി നല്‍കി

Published : 15th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ സന്ദേശത്തിലൂടെ വധഭീഷണി മുഴക്കിയ രവി പൂജാരിക്കെതിരേ ജെഎന്‍യു സമരനായിക ഷെഹ്‌ല റാഷിദ് പരാതി നല്‍കി. ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമമുണ്ടായതിനു പിന്നാലെയാണ് ഷെഹ്‌ലക്കെതിരേ ഭീഷണി സന്ദേശമെത്തിയത്. മിണ്ടാതിരിക്കണം, ഇല്ലെങ്കില്‍ ആ ശബ്ദം ഞങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതാക്കും. ഉമര്‍ ഖാലിദിനോടും ജിഗ്‌നേഷ് മേവാനിയോടും കൂടി പറഞ്ഞേക്കുക. മാഫിയ ഡോണ്‍ രവി പൂജാരി. എന്നതായിരുന്നു ഷെഹ്‌ലയുടെ ഫോണിലെത്തിയ ഭീഷണി സന്ദേശം.“വലതുപക്ഷ ഹിന്ദുത്വ മൗലികവാദി രവി പൂജാരിയില്‍ നിന്നും എനിക്കും ഉമറിനും ജിഗ്‌നേഷ് മേവാനിക്കും നേരെ വധഭീഷണി ഉണ്ടായിരുന്നു. ഞങ്ങളോട് മിണ്ടാതിരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എസ്എംഎസ് വഴിയായിരുന്നു ഭീഷണി. തന്റെ പരാതിയില്‍“രവി പൂജാരിക്കെതിരേ ജമ്മുകശ്മീര്‍ പോലിസ് കേസെടുത്തതായി ഷെഹ്‌ല ട്വീറ്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss