|    May 25 Thu, 2017 3:04 am
FLASH NEWS

വധഭീഷണി നേരിടുന്നതായി കാപെര്‍നിക്

Published : 23rd September 2016 | Posted By: SMR

വാഷിങ്ടണ്‍: വധഭീഷണി നേരിടുന്നതായി യുഎസില്‍ വര്‍ണവിവേചനത്തിനെതിരേ പ്രതികരിച്ച അമേരിക്കന്‍ ഫുട്‌ബോള്‍ താരം കോളിന്‍ കാപെര്‍നിക്. സാന്‍ ഫ്രാന്‍സിസ്‌കോ 49ഴ്‌സ് താരമായ കാപെര്‍നിക് ഫുട്‌ബോള്‍ മല്‍സരം തുടങ്ങുന്നതിനു മുമ്പുള്ള ദേശീയഗാനത്തിന് ആദരസൂചകമായി എഴുന്നേറ്റുനില്‍ക്കാതെയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ഒക്‌ലഹോമയില്‍ കറുത്തവര്‍ഗക്കാരനെ പോലിസ് വെടിവച്ചുകൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.
തന്റെ പ്രതിഷേധപ്രകടനത്തിനുശേഷം സാമൂഹിക മാധ്യമങ്ങളിലൂടെയടക്കം നിരവധി വധഭീഷണികള്‍ ലഭിച്ചതായി കാെപര്‍നിക് കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇത്തരം ഭീഷണികള്‍ യാഥാര്‍ഥ്യമാവുമോ എന്ന ചോദ്യത്തിന് അങ്ങനെ സംഭവിച്ചാല്‍ അത് താനുന്നയിച്ച വാദങ്ങള്‍ക്കുള്ള തെളിവായിരിക്കുമെന്ന് കാപെര്‍നിക് പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day