|    Nov 19 Mon, 2018 10:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വധഭീഷണി: ആസിയ ബീബി രാജ്യംവിട്ടേക്കും

Published : 2nd November 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: മതനിന്ദയുടെ പേരില്‍ ക്രിസ്ത്യന്‍ യുവതി ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരേ പാകിസ്താനില്‍ പ്രക്ഷോഭം. രണ്ടാം ദിവസവും ശക്തമായ പ്രതിഷേധം തുടരുകയാണ്. അതേസമയം ആസിയ ബീബിക്ക്് നേരെ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് അവര്‍ രാജ്യം വിടുമെന്നും റിപോര്‍ട്ടുണ്ട്്.
വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേ തഹ്‌രീകെ താലിബാന്‍ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രക്ഷോഭകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ ഉപരോധിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. കറാച്ചി, ലാഹോര്‍, ഇസ്‌ലാമാബാദ് എന്നി പ്രധാന നഗരങ്ങളില്‍ ഗതാതഗതം തടസ്സപ്പെട്ടു. പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്നു പഞ്ചാബ് പ്രവിശ്യയില്‍ സ്‌കൂളുകള്‍ക്ക് ഇന്നലെ അവധി നല്‍കി. പരീക്ഷകള്‍ മാറ്റിവച്ചു.
സിന്ധ് ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യകളിലും സ്വകാര്യ സ്‌കൂളുകള്‍ ഇന്നലെ അവധി പ്രഖ്യാപിച്ചു. പ്രക്ഷോഭം വ്യാപിക്കുന്നതു തടയാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ഫോണ്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. പ്രക്ഷോഭകാരികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ മുന്നറിയിപ്പ്് നല്‍കി.
എട്ടു വര്‍ഷം ഏകാന്ത തടവില്‍ കഴിഞ്ഞ ശേഷമാണ് ആസിയക്ക് നീതി ലഭിക്കുന്നത്. 2009ലാണ് വെള്ളമെടുക്കുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ പ്രവാചകനെയും ഇസ്‌ലാംമതത്തെയും നിന്ദിച്ചെന്ന് ആരോപിച്ച് ആസിയാ ബീബിയെ അറസ്റ്റ് ചെയ്യുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss