|    Aug 17 Fri, 2018 12:52 am
Home   >  Todays Paper  >  Page 4  >  

വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കില്ല

Published : 9th August 2018 | Posted By: kasim kzm

കോട്ടയം: കന്യാസ്ത്രീയുടെ പരാതിയില്‍ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കേണ്ടതില്ലെന്ന് അന്വേഷണസംഘം തീരുമാനിച്ചതായി വിവരം.
വത്തിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ നിന്നു മൊഴിയെടുക്കേണ്ടെന്ന് അന്വേഷണസംഘത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രത്യേക നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. നയതന്ത്രപ്രശ്‌നം ഒഴിവാക്കാനാണിത്. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ അനുമതി തേടാനും ഡിജിപി അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. വത്തിക്കാന്‍ പ്രതിനിധിയില്‍ നിന്ന് മൊഴിയെടുക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനാല്‍ എംബസി അധികൃതര്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് അന്വേഷണസംഘം മടങ്ങിപ്പോവുകയായിരുന്നു. കന്യാസ്ത്രീ ന ല്‍കിയ പരാതിയും സ്വീകരിച്ച നടപടികളും ഇ-മെയില്‍ വഴി കൈമാറാമെന്ന് എംബസി അറിയിച്ചെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതു ലഭിച്ചതായാണ് വിവരം.
വത്തിക്കാന്‍ പ്രതിനിധിയുടെ അനുമതിയില്ലാതെ എംബസിയിലെ ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിന് നേരിട്ട് മൊഴിനല്‍കാന്‍ ഒരുക്കമല്ല. അതേസമയം, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യാനായി ഡല്‍ഹിയിലുള്ള അന്വേഷണസംഘം ഇന്ന് ജലന്ധറിലേക്ക് തിരിക്കും. നാളെയാണ് ബിഷപ്പിനെ ചോദ്യംചെയ്യുക. നേരത്തെ ബിഷപ്പിനെ ചോദ്യംചെയ്യാന്‍ പോലിസ് ശ്രമിച്ചെങ്കിലും വെള്ളിയാഴ്ച എത്തിയാല്‍ മതിയെന്ന് പഞ്ചാബ് പോലിസ് നിര്‍ദേശം നല്‍കുകയായിരുന്നു.
ബിഷപ്പിനായി 55 ചോദ്യങ്ങളാണ് പോലിസ് തയ്യാറാക്കിയിരിക്കുന്നത്. കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചോദ്യങ്ങള്‍. വിശദമായ മൊഴിയെടുക്കലിനുശേഷം ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാവും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss