|    Jul 22 Sun, 2018 9:41 pm
FLASH NEWS

വണ്‍ മില്ല്യണ്‍ ഗോള്‍; ആരവമുയര്‍ന്ന് ലോകകപ്പ് ഫുട്‌ബോള്‍ പ്രചാരണം

Published : 28th September 2017 | Posted By: fsq

 

പാലക്കാട്: ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ പ്രചാരാണാര്‍ഥം നടത്തുന്ന വണ്‍ മില്ല്യണ്‍ ഗോള്‍ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. കോട്ടമൈതാനത്ത് എംബി രാജേഷ് എംപി ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഫുട്‌ബോളിന് ആവേശം പകരാന്‍  ഒക്‌ടോബര്‍ ആറു മുതല്‍ 28 വരെ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് മല്‍സരത്തിനാകുമെന്ന് എംപിപറഞ്ഞു.പി കെ ശശി എംഎല്‍എ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, എഡിഎം എസ് വിജയന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, അത്‌ല്റ്റ് പി യു  ചിത്ര, ഒളിംപ്യന്‍ പ്രീജ ശ്രീധരന്‍, മുന്‍ കേരള ഫുട്‌ബോള്‍ താരം അബ്ദുല്‍ ഹക്കീം, മുന്‍ രഞ്ജി ക്രിക്കറ്റ് താരം ഡോ. രഘുനാഥ്, നെഹ്‌റു യുവകേന്ദ്ര യൂത്ത് കോ-ഓഡിനേറ്റര്‍ എം അനില്‍കുമാര്‍, സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, അസോസിയേഷന്‍ ഭാരവാഹികള്‍, ജില്ലയിലെ വിവിധ ഓഫിസ് മേധാവികള്‍ തുടങ്ങിയവര്‍ ഗോളടിച്ച് പരിപാടിയില്‍ പങ്കെടുത്തു. കൊച്ചി ഉള്‍പ്പെടെയുള്ള രാജ്യത്തെ ആറ് നഗരങ്ങളിലായി നടത്തുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായാണ് ജില്ലയില്‍ നഗരസഭ-പഞ്ചായത്ത്-സ്‌കൂള്‍-കോളജ്തലത്തില്‍  വണ്‍ മില്ല്യണ്‍ ഗോള്‍ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.പഞ്ചായത്തുകളില്‍ രണ്ട് മുതല്‍ നാല് വരെയും നഗരസഭകളില്‍ പത്ത് വരെയും കേന്ദ്രങ്ങളിലാണ് പ്രചാരണ പരിപാടി നടത്തിയത്.ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി, കുറ്റിക്കോട് മാരായമംഗലം, ചളവറ, അടയ്ക്കാപുത്തൂര്‍ സ്‌ക്കൂളുകളില്‍ വണ്‍ മില്യണ്‍ ഗോള്‍ കാംപയിന്‍ സംഘടിപ്പിച്ചു മാരായമംഗലം ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് രമാ സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. വികസന സമിതി അധ്യക്ഷന്‍ എ മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. അധ്യാപകരായ മുഹമ്മദ് കുട്ടി, ബിബിന്‍ ശങ്കര്‍, ശിവദാസന്‍, അബൂബക്കര്‍, അജിത്ത് കുമാര്‍, പിടിഎ ഭാര വാഹികളായ പി ദിവാകരന്‍, ദാസന്‍ പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss