|    Oct 22 Mon, 2018 1:52 pm
FLASH NEWS

വണ്‍ മില്ല്യണ്‍ ഗോള്‍’ഗോള്‍ മഴ പെയ്യിച്ച് വരവേല്‍പ്

Published : 28th September 2017 | Posted By: fsq

 

മലപ്പുറം: ഫിഫ അണ്ടര്‍ 17 ലോകക്കപ്പിന് ജില്ലയിലെങ്ങും ഗോള്‍ മഴ പെയ്യിച്ച് വരവേല്‍പ്പ്. ലോകക്കപ്പിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച വണ്‍മില്ല്യണ്‍ ഗോള്‍ കാംപയിന് ജില്ലയില്‍ ആവേശമായ പങ്കാളിത്തമാണ് ലഭിച്ചത്.കോരിച്ചൊരിയുന്ന മഴയത്തും ഗോള്‍ വല ചലിപ്പിക്കാന്‍ കാല്‍പന്തിനെ നെഞ്ചേറ്റിയ മലപ്പുറത്തുകാര്‍ ഒത്തുകൂടി.  ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളിലെല്ലാം ഗോള്‍മഴ പെയ്തു. പ്രായഭേദമന്യേ ആയിരങ്ങളാണ് ജില്ലയില്‍ ഗോളടിച്ചത്. കാല്‍പന്തുകളിയെ സ്‌നേഹിക്കുന്ന മലപ്പുറത്തുകാര്‍ക്ക് ആവേശം പകരുന്നതായി ‘വണ്‍ മില്ല്യണ്‍ ഗോള്‍’ ക്യാംപയിന്‍. പെരിന്തല്‍മണ്ണ നഗരസഭാ നേതൃത്വത്തില്‍ നടന്ന ഗോള്‍ വല ചലിപ്പിക്കല്‍ . നെഹ്രു സ്‌റ്റേഡിയത്തില്‍ ജിഎച്ച്എസ്എസ് കായികാധ്യാപകനായ സെയ്ത് അലി ഗോള്‍ സ്‌കോര്‍ ചെയ്തു തുടക്കം കുറിച്ചു. നഗരസഭാ പരിധിയിലെ. സ്‌കൂളുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളിലായി പതിനായിരത്തില്‍പരം ഗോളുകള്‍ സ കോര്‍ ചെയ്ത് വേള്‍ഡ് കപ്പിന് വേണ്ടി വന്‍ പ്രചരണം നടത്തി.    പാണക്കാട് എംയുഎയുപി സ്‌കൂളില്‍ നടന്ന വണ്‍ മില്ല്യന്‍ ഗോള്‍ പരിപാടി പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ 600ല്‍പരം കുട്ടികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു. പ്രധാനധ്യാപിക കെ എ ഗീത അധ്യക്ഷതവഹിച്ചു.  എടക്കര: ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് മൂത്തേടം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗോള്‍വര്‍ഷം തീര്‍ത്ത് ഗംഭീര വരവേല്‍പ്പ്. സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കിമിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. പിടിഎ പ്രസിഡന്റ് ബഷീര്‍ കോട്ടയില്‍ ആദ്യ ഗോളടിച്ചു.ഒറ്റത്തറ: ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിന്റെ പ്രചരണത്തിനായി നടത്തുന്ന ‘വണ്‍ മില്യണ്‍ ഗോള്‍’  ഗ്രാമപ്പഞ്ചായത്തംഗം മുഹമ്മദ് മച്ചിങ്ങല്‍ ഉദ്ഘാടനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss