|    Jul 21 Sat, 2018 8:50 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വണ്‍ മില്യന്‍ ഗോള്‍ : സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഗോളടിക്കാനൊരുങ്ങി കേരളം. തിരുവനന്തപുരം സെന്‍ട്രല്‍  സ്‌റ്റേഡിയത്തില്‍ നാളെ വൈകീട്ട് മൂന്നിന് നടക്കുന്ന ‘വണ്‍ മില്യന്‍ ഗോള്‍’ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗോളടിച്ച്് ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മറ്റ് മന്ത്രിമാരും ഗോളടിക്കും. കായികമന്ത്രി എ സി മൊയ്തീന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, പ്രമുഖ ഫുട്‌ബോള്‍ കായികതാരങ്ങള്‍ പങ്കെടുക്കും. വൈകീട്ട് ഏഴിന് ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ സെലിബ്രിറ്റി ഫുട്‌ബോള്‍ മല്‍സരങ്ങളും നടക്കും. മുഖ്യമന്ത്രിയുടെ  ടീമും സ്പീക്കറുടെ ടീമും തമ്മിലാണ് മല്‍സരം. തുടര്‍ന്ന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ടീമുകള്‍ തമ്മിലും മല്‍സരിക്കും. സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പറേഷനുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, മറ്റ് പൊതു ഇടങ്ങളിലും ഒരേസമയം ഗോളുകള്‍ വര്‍ഷിച്ചാണ് പ്രചാരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss