|    Oct 18 Thu, 2018 3:51 am
FLASH NEWS

വണ്‍ മില്യന്‍ ഗോള്‍ : കണ്ണൂരില്‍ ഒരുക്കങ്ങള്‍ തുടങ്ങി

Published : 18th September 2017 | Posted By: fsq

 

കണ്ണൂര്‍: ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വണ്‍ മില്യന്‍ ഗോള്‍ കാംപയിന്റെ ഒരുക്കങ്ങള്‍ സജീവമായി. ഈമാസം 27ന് വൈകീട്ട് 3 മുതല്‍ 7 മണി വരെ നടക്കുന്ന ഗോളടി പരിപാടി ജില്ലയില്‍ ഉല്‍സവമാക്കി മാറ്റാനാണു സംഘാടകരുടെ തീരുമാനം. ജില്ലയില്‍ 5 ലക്ഷം ഗോളുകളടിക്കാനാണ് പദ്ധതി. ലോക റെക്കോര്‍ഡ് സ്ഥാപിക്കാന്‍ കൂടി ലക്ഷ്യമിടുന്ന പരിപാടിക്കായി പഴുതടച്ച പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഓരോ കേന്ദ്രങ്ങളിലുംവച്ച് അടിക്കുന്ന ഗോളുകളുടെ എണ്ണം, ചിത്രങ്ങളും മറ്റുവിശദാംശങ്ങളും സഹിതം രേഖപ്പെടുത്തുന്നതിന് വികസിപ്പിച്ചെടുത്ത പ്രത്യേക മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പഞ്ചായത്ത്തല യൂത്ത് കോ-ഓഡിനേറ്റര്‍മാര്‍ക്കാണ് ഇതേക്കുറിച്ചുള്ള പരിശീലനം നല്‍കിയത്. ഓരോ ഗോളടി കേന്ദ്രത്തിലും നിയോഗിക്കപ്പെടുന്ന വോളന്റിയറാണ് ഈ വിവരങ്ങള്‍ അപ്പപ്പോള്‍ മൊബൈല്‍ വഴി ലഭ്യമാക്കുക. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗോളടിപ്പിക്കുന്ന പഞ്ചായത്തിലെ യൂത്ത് കോ-ഓഡിനേറ്റര്‍ക്ക് കൊച്ചിയില്‍ നടക്കുന്ന ഒരു മല്‍സരം കാണാനുള്ള ടിക്കറ്റും ഫിഫയുടെ ജഴ്‌സിയും സമ്മാനമായി നല്‍കും. കാംപയിനുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപന തലത്തിലുള്ള സംഘാടക സമിതി ഉടന്‍ രൂപീകരിക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഗോളടി കേന്ദ്രങ്ങള്‍, ഇവിടേക്കുള്ള വോളന്റിയര്‍ എന്നിവയുള്‍പ്പെടുന്ന പട്ടിക ജില്ലാതല കമ്മിറ്റിക്ക് സമിതി കൈമാറും. ഇവയുടെ വിശദാംശങ്ങള്‍ 20നു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഓരോ ഗോളടി കേന്ദ്രത്തിലും കലാ-സാംസ്‌കാരിക-കായിക-സിനിമാ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss